Thursday, March 18, 2010

നാഗമല ഭാഗം അഞ്ച്

"അപ്പൊ സാറേ ആ ചോദ്യങ്ങളും ഉത്തരങ്ങളും കിട്ടിയാല്‍ മാത്രമേ ഇതൊക്കെ കൊണ്ട് ഉപയോഗം ഉള്ളു അല്ലെ?" ദിനേശന്‍ ആണ് മൌനം മുറിച്ചത്‌




"അതെ അത് കൊണ്ട് മാത്രമേ ഗുണം ഉണ്ടാവാന്‍ സാധ്യത ഉള്ളു ശരി എന്നാ നേരം ഒരുപാടായി നിങ്ങള്‍ വീട്ടിലേക്ക് പോയ്കോള് ഇനി എന്തെങ്കിലും അറിയാന്‍ ഉണ്ടെങ്കില്‍ എന്നോട് ചോദിച്ചാ മതി "



എല്ലാവരും പരസ്പരം യാത്ര പറഞ്ഞു അവരവരുടെ വീടുകളില്‍ പോയി പെട്ടിയുമായി വീട്ടിലേക്കു നടക്കുമ്പോഴും എന്റെ മനസില്‍ ഒരു ആ ചോദ്യോത്തരങ്ങള്‍ എങ്ങനെ കണ്ടു പിടിക്കാം എന്നായിരുന്നു വല്യമ്മയോട് ചോദിച്ചു നോക്കാം ചിലപ്പോ അവര്‍ക്ക്


അറിയാമായിരിക്കും വീട്ടില്‍ എത്തിയപ്പോഴേക്കും സന്ദ്യ ആയി ഭാഗ്യം അച്ഛന്‍ കുറെ കഴിഞ്ഞേ വരൂ അമ്മയെ സോപ്പിട്ടാല്‍ നേരം വൈകിയ കാര്യം അച്ഛന്‍ അറിയില്ല



"അമ്മേ !!! "



"ആ നീ വന്നോ എന്താ നേരം വൈകിയത് അച്ഛനിങ്ങു വരട്ടെ പറഞ്ഞു കൊടുക്കുന്നുണ്ട് "



"സ്പെഷ്യല്‍ ക്ലാസ്സ് ഉണ്ടായിരുന്നു അതാ വൈകിയത്‌, ആ മുറ്റത്തുള്ള വിറക് കീറാന്‍ ആരെയും കിട്ടിയില്ലേ?"



" നീ വിഷയം മാറ്റാന്‍ നോക്കണ്ട അച്ഛന്‍ മാഷോട് ചോദിച്ചോളും എന്ത് സ്പെഷ്യല്‍ ക്ലാസ്സ്‌ ആയിരുന്നു എന്ന്"



"ഞാന്‍ രാജന്‍ മാഷോട് കുറച്ചു സംശയം ചോദിയ്ക്കാന്‍ നിന്നതാ കൂട്ടുകാരും ഉണ്ടായിരുന്നു, അല്ല വിറകു ഞാന്‍ കീറി തരാം എനിക്കും ഒരു വ്യായാമം ആവുമല്ലോ "



"ഇത് നിനക്ക് നേരെ പറഞ്ഞാല്‍ പോരായിരുന്നോ ശരി ഞാനേതായാലും അച്ഛനോട് പറയുന്നില്ല പിന്നെ വിറകു അത് നീ തന്നെ കീറിക്കോ" ഒരു ചെറിയ ചിരിയോടെ അമ്മ പറഞ്ഞു നിര്‍ത്തി പറ്റിച്ചേ എന്നാ ഭാവത്തില്‍



ഏതായാലും നല്ലൊരു "പണി" കിട്ടിയ സന്തോഷത്തില്‍ ഞാന്‍ അകത്തേക്കും ഇതിനിടക്ക്‌ വിറകു വെറുതെ വലിചിടണ്ടായിരുന്നു





ഡ്രസ്സ്‌ ഒക്കെ മാറ്റി ഉമ്മറത്ത് എത്തിയപ്പോള്‍ വല്യമ്മ അവിടെ ഇരിപ്പുണ്ട് വരുന്ന വഴിക്ക്‌ ഞങ്ങളുടെ തന്നെ പറമ്പില്‍ നിന്നും വീണു കിട്ടിയ ഒന്ന് രണ്ടു പഴുത്ത അടക്ക കൊടുത്തപ്പോ വല്യമ്മ ഒന്ന് ചിരിച്ചു നിന്നെ എനിക്കറിയില്ലേ എന്നാ ഭാവത്തില്‍ എന്ത്


ചെയ്യാന്‍ ഈ പ്രയമായവരോടൊക്കെ നേരായ വഴിയില്‍ ഇടപെടുന്നതാ നല്ലത് അല്ലെങ്കില്‍ അവര്‍ക്ക് പെട്ടെന്ന് കാര്യം മനസ്സിലാവും



"വല്യമ്മേ ആ പെട്ടിയുടെ കാര്യമാ"



"ഇനി എന്താ നിനക്ക് അറിയേണ്ടത്‌?" അല്‍പ്പം ഗൌരവത്തോടെ വല്യമ്മ ചോദിച്ചു



"അല്ല ആ ചോദ്യവും ഉത്തരവും എന്തായിരുന്നു ?"



"ഒഹ് അത് മരിക്കുന്നതിനു മുന്‍പ്‌ നിന്റെ വല്യച്ചന്‍ അതെനിക്ക് പറഞ്ഞു തന്നിരുന്നു " ഗൌരവം വിടാതെ വല്യമ്മ തുടര്‍ന്നു



" ഒന്നാമത്തെ ചോദ്യം ഇതായിരുന്നു " മഹാവിഷ്ണുവിന്‍റെ ഉദരത്തില്‍ ബ്രഹ്മാവ്‌ എന്തിലിരിക്കുന്നു" ഉത്തരം നീ തന്നെ പറ നിനക്ക് ഞാന്‍ പറഞ്ഞു തന്നിട്ടുണ്ടല്ലോ ഒരുപാട് പുരാണങ്ങള്‍



" താമര " ഞാന്‍ ഉടനെ ഉത്തരം പറഞ്ഞു



"ശരി രണ്ടാമത്തെ ചോദ്യം മഹാവിഷ്ണുവിന്‍റെ ഉദരത്തില്‍ അല്ലാതെ വേറെ ആരുടെ ഉദരത്തില്‍ ആണ് ബ്രഹ്മാവ്‌ ഇരിക്കുന്നതായി സങ്കല്പം?" " ഈ ചോദ്യത്തിന്റെ ഉത്തരം പറഞ്ഞു തരാന്‍ എന്തുകൊണ്ടോ നിന്റെ വല്യച്ചന് കഴിഞ്ഞില്ല എനിക്കും അറിയില്ല അത് നീ തന്നെ കണ്ടു പിടിക്കണം"



കുടുങ്ങി ഇനിയിപ്പോ ഇതെവിടെ നിന്ന് കണ്ടു പിടിക്കും വല്യമ്മ എന്നെ ചിന്തിക്കാന്‍ അവിടെ വിട്ട് അകത്തേക്ക് പോയി



പിറ്റേ ദിവസം കൂട്ടുകാരോടും ചോദിച്ചു ആര്‍ക്കും അറിയില്ല ഇനി ഇപ്പൊ എന്ത് ചെയ്യും രാജന്‍ മാഷ്‌ പറഞ്ഞ പ്രകാരം ഈ ഉത്തരം കൂടെ കിട്ടിയാലേ ഇനി മുന്പോട്ട് പോകാന്‍ പറ്റൂ വൈകുന്നേരം ലൈബ്രറിയില്‍ ഒന്ന് തപ്പി അവിടെയും ഒന്നും കിട്ടിയില്ല എന്ന് വച്ചാല്‍ ഉണ്ടാവാം കാണാന്‍ പറ്റിയില്ല അന്നത്തെ ദിവസവും അങ്ങനെ പോയി ഒരു ഐഡിയയും കിട്ടുന്നില്ല എല്ലാം പാതി വഴിയില്‍ നിന്ന് പോകുന്നത് പോലെ ഈ ഉത്തരം കിട്ടിയില്ലെങ്കില്‍ എല്ലാ ശ്രമങ്ങളും ഉപേക്ഷിച്ച് ഈ പെട്ടിയിലുള്ള സാധനങ്ങള്‍ പ്രദര്‍ശിപ്പിക്കുക മാത്രമേ വഴി ഉള്ളു അങ്ങനെ ആണെങ്കില്‍ എല്ലാവര്ക്കും ചിരിക്കാന്‍ വക ആവും കുറച്ചു മരകട്ടയും ഇരുമ്പ് കമ്പിയും ഒരു കഥയും രാജന്‍ മാഷിനും ഹെല്‍പ്‌ ചെയ്യാന്‍ പറ്റിയില്ല എന്നതാണ് വലിയ സങ്കടം



അടുത്ത ദിവസം സ്കൂളില്‍ എത്തിയ പാടെ ദിനേശന്‍ പറഞ്ഞു



" എടാ കിട്ടിയെടാ കിട്ടി അതിന്റെ ഉത്തരം കിട്ടി"...........................................





തുടരും ..................................................................

No comments: