Thursday, March 25, 2010

നാഗമല ഭാഗം ആറു

ഇപ്പൊ ദിനേശന്‍റെ ഭാവം കണ്ടാല്‍ ഹിമാലയം കയറി തിരിച്ചു വന്ന പോലുണ്ട് അവന്‍ ശക്തി ആയി കിതക്കുന്നുമുണ്ട്


"എന്താ അത് ?" ഞങ്ങള്‍ എല്ലാവരും ഒറ്റ ശ്വാസത്തില്‍ ചോദിച്ചു

" പറഞ്ഞാല്‍ എനിക്ക് എന്ത് തരും ?"

" നിനക്ക് ഒരു ആന മുട്ട പുഴുങ്ങി തരും ഒന്നെളുപ്പം പറയടാ" മധു അവനു പറ്റിയ ഉത്തരം തന്നെ കൊടുത്തു

ഞങ്ങള്‍ എല്ലാവരും തന്നെ അക്ഷമരാണ് അപ്പോഴാ അവന്‍റെ ഒരു ചോദ്യം

"വാസ്തു പുരുഷന്‍" അല്പം നാടകീയമായി ദിനേശന്‍ പറഞ്ഞു

"അതാരാ വാസ്തു പുരുഷന്‍?" ഫൈസല്‍ ചോദിച്ചു

"ഞാനും കേട്ടിട്ടുണ്ട് അത് വാസ്തു ശാസ്ത്ര പ്രകാരം ഒരു പ്ലോട്ടില്‍ ഒരു പുരുഷന്‍ കിടക്കുന്നതയാണ് സങ്കല്‍പം വാസ്തു പുരുഷന്റെ തല വടക്ക് കിഴാക്ക് മൂലയിലും പാദങ്ങള്‍ തെക്ക്‌ പടിഞ്ഞാറ് മൂലയിലും ആണ് ഉള്ളത് ഇത് ഞാന്‍ പാടെ മറന്നു പോയി " മധു പറഞ്ഞു

"നിനക്കിതെങ്ങനെ കിട്ടി?" ഞാന്‍ ചോദിച്ചു

"കുറ്റിക്കാരന്‍ നാരായണ പണിക്കര്‍ പറഞ്ഞതാ എന്റെ അയല്‍വക്കത്ത് ഇന്നലെ ഒരു കിണറിന്റെ കുറ്റി അടിക്കല്‍ ഉണ്ടായിരുന്നു അപ്പൊ ഞാന്‍ വെറുതെ ചോദിച്ചു നോക്കിയതാ പിന്നെ ഇതും വരച്ചു തന്നു " ഒരു പേപ്പര്‍ കാണിച്ചു കൊണ്ട് ദിനേശന്‍ പറഞ്ഞു

ഞങ്ങള്‍ എല്ലാവരും പേപ്പറില്‍ നോക്കി അതില്‍ വാസ്തു പുരുഷന്റെ സ്ഥാനവും മറ്റുള്ള വിവരങ്ങളും രേഖപെടുത്തിയിട്ടുണ്ടായിരുന്നു

"അപ്പൊ ഇനി എന്താ പ്ലാന്‍?" ബിജു ചോദിച്ചു

"ഇനി നാഗമലയിലേക്ക്‌ " ഞാന്‍ ഉടനെ ഉത്തരം കൊടുത്തു

" നാഗമലയിലെക്കോ????? ഒരു ഞെട്ടലോടെ ദിനേശന്‍ ചോദിച്ചു

"അത് വേണ്ട നമുക്ക് വെറുതെ അപകടങ്ങള്‍ വരുത്തി വെക്കണ്ട " മധു പറഞ്ഞു

"അതെന്താ നാഗമലയില്‍ പോയാല്‍?" ബിജു ചോദിച്ചു

" ഒഹ് നീ ഈ നാട്ടു കാരന്‍ അല്ലല്ലോ ഞാന്‍ പറയാം" ബിജു വിനെ നോക്കി കൊണ്ട് ഞാന്‍ തുടര്‍ന്നു

"ഇപ്പൊ ഉത്സവം നടക്കുന്ന അമ്പലത്തിന്‍റെ കിഴാക്ക് ഭാഗത്ത്‌ മൂന്നു മലകള്‍ കണ്ടിട്ടില്ലേ ? അതാണ്‌ നാഗമലകള്‍ പക്ഷെ ശരിക്കും പറഞ്ഞാല്‍ അതില്‍ ഏറ്റവും വലിയ മലയില്ലേ അതാണ് നാഗമല അവിടെ മലയുടെ ഏറ്റവും മുകളില്‍ ഒരു സര്‍പ്പ കാവ്‌ ഉണ്ട്, വര്‍ഷങ്ങളായി ആ വഴിക്ക്‌ ആരും പോകാറില്ല, വലിയ അപകടം പിടിച്ച സ്ഥലമാണ് അത് എന്നാണ് എല്ലാവരും പറയുന്നത് , അവിടേക്ക് പോയവരാരും തിരിച്ചു വന്നിട്ടില്ലത്രേ, അമ്പലത്തിന്‍റെ അപ്പുറമുള്ള പുഴ കടന്നു വേണം അവിടെ പോകാന്‍ പണ്ടൊക്കെ വന്യ മൃഗങ്ങള്‍ പുഴയില്‍ നിന്നും വെള്ളം കുടിക്കുന്നത് കാണാറുണ്ട് എന്ന് പണ്ടുള്ളവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്, ഇപ്പോഴും അക്കരെ ചിലപ്പോള്‍ കുരങ്ങന്‍മാരെ ഒക്കെ കാണാറുണ്ട്, ചിലപ്പോള്‍ വല്യച്ചന്റെ പഴയ ഏതെങ്കിലും പെട്ടിയില്‍ അങ്ങോട്ടേക്ക് പോകേണ്ട വഴി കാണും ഇന്ന് ഞാനൊന്നു തപ്പി നോക്കട്ടെ "

"അങ്ങനെ അപകടം പിടിച്ച സ്ഥലത്ത് നമ്മള്‍ പോകണോ?" മധു വീണ്ടും ചോദിച്ചു

"ഞാന്‍ ഏതായാലും ഇല്ല" ദിനേശന്റെ സപ്പോര്‍ട്ട്

"വേണം പോകണം "!!! അത് വരെ ഒന്നും മിണ്ടാതിരുന്ന ഫൈസല്‍ ഇടപെട്ടു

ഫൈസല്‍ തുടര്‍ന്നു
"അരുണ്‍ പറഞ്ഞത് പോലെ ആള്‍ക്കാര്‍ അവിടെ പോയിട്ട് അപകടത്തില്‍ പെട്ടെങ്കില്‍ അതിന്‍റെ കാരണം നമുക്ക്‌ കണ്ടു പിടിക്കണം അല്ലാതെ അപകടം ഉണ്ട് എന്നൊക്കെ പറഞ്ഞു വെറുത ഇരിക്കുന്നതില്‍ അര്‍ത്ഥമില്ല മാത്രമല്ല നമ്മളെ പോലുള്ള ചെറുപ്പക്കാര്‍ ഇതിലൊന്നും ഇറങ്ങിയില്ലെങ്കില്‍ പിന്നെ ഒരിക്കലും ഇത്തരം വിശ്വാസങ്ങള്‍ മാറില്ല അത് കൊണ്ട് നമ്മള്‍ അവിടെ പോകണം ഇതിന്റെ ഒക്കെ രഹസ്യങ്ങള്‍ കണ്ടു പിടിക്കണം"
"ഫൈസല്‍ പറഞ്ഞത് ശരിയാ ഞാനും ഉണ്ട് കൂടെ" ബിജു സപ്പോര്‍ട്ട് ചെയ്തു

"എന്നാല്‍ ഞാനും ഉണ്ട്" മധുവും കൂട്ടത്തില്‍ കൂടി

"എന്നാല്‍ പിന്നെ ഞാന്‍ മാത്രം എന്തിനാ വരാതിരിക്കുന്നത് ഞാനും ഉണ്ട് പക്ഷെ എന്താ പ്ലാന്‍ എങ്ങനെ പോകും ?" അവസാനം ദിനേശനും ലൈനില്‍


അത് നമുക്ക് നാളെ പ്ലാന്‍ ചെയ്യാം ഏതായാലും വല്യച്ചന്റെ പഴയ രേഖകളില്‍ നിന്നും എന്തെങ്കിലും കിട്ടുമോ എന്ന് നോക്കട്ടെ

വൈകുന്നേരം വീട്ടില്‍ എത്തിയ പാടെ വല്യച്ചന്റെ ഇരുമ്പ് പെട്ടി തപ്പി പ്രതീക്ഷിച്ചത് പോലെ തന്നെ ഒരു പേപ്പര്‍ ചുരുളില്‍ എഴുതിയ നാഗമലയിലേക്കുള്ള മാപ്പും കിട്ടി പണ്ട് വീട്ടില്‍ വന്ന ഏതോ ആദിവാസിയോടു ചോദിച്ചു എഴുതി വച്ചതാണ് വല്യച്ചന്‍ അത് ചിലപ്പോ വല്യച്ചന് പ്ലാന്‍ ഉണ്ടായിരുന്നിരിക്കണം അവിടേക്ക് പോകാന്‍ എന്ത് കൊണ്ടോ പോകാന്‍ പറ്റി കാണില്ല


പിറ്റേ ദിവസം വെള്ളിയാഴ്ച ആയിരുന്നു വൈകുന്നേരം സ്കൂള്‍ വിട്ട ഉടനെ എല്ലാവരും ഒന്നിച്ചു കൂടി ഞാന്‍ എന്റെ കൈയില്ലുള്ള പേപ്പര്‍ ചുരുള്‍ എല്ലാവരെയും കാണിച്ചു അതില്‍ നാഗമാലയില്‍ പോകേണ്ട വഴി കൃത്യമായി എഴുതിയിരുന്നു

എല്ലായ്പോഴും പോലെ ദിനേശന്‍ അത് ഞങ്ങള്‍ എല്ലാവരും കേള്‍ക്കെ വായിക്കാന്‍ തുടങ്ങി ................................................................

Thursday, March 18, 2010

നാഗമല ഭാഗം അഞ്ച്

"അപ്പൊ സാറേ ആ ചോദ്യങ്ങളും ഉത്തരങ്ങളും കിട്ടിയാല്‍ മാത്രമേ ഇതൊക്കെ കൊണ്ട് ഉപയോഗം ഉള്ളു അല്ലെ?" ദിനേശന്‍ ആണ് മൌനം മുറിച്ചത്‌




"അതെ അത് കൊണ്ട് മാത്രമേ ഗുണം ഉണ്ടാവാന്‍ സാധ്യത ഉള്ളു ശരി എന്നാ നേരം ഒരുപാടായി നിങ്ങള്‍ വീട്ടിലേക്ക് പോയ്കോള് ഇനി എന്തെങ്കിലും അറിയാന്‍ ഉണ്ടെങ്കില്‍ എന്നോട് ചോദിച്ചാ മതി "



എല്ലാവരും പരസ്പരം യാത്ര പറഞ്ഞു അവരവരുടെ വീടുകളില്‍ പോയി പെട്ടിയുമായി വീട്ടിലേക്കു നടക്കുമ്പോഴും എന്റെ മനസില്‍ ഒരു ആ ചോദ്യോത്തരങ്ങള്‍ എങ്ങനെ കണ്ടു പിടിക്കാം എന്നായിരുന്നു വല്യമ്മയോട് ചോദിച്ചു നോക്കാം ചിലപ്പോ അവര്‍ക്ക്


അറിയാമായിരിക്കും വീട്ടില്‍ എത്തിയപ്പോഴേക്കും സന്ദ്യ ആയി ഭാഗ്യം അച്ഛന്‍ കുറെ കഴിഞ്ഞേ വരൂ അമ്മയെ സോപ്പിട്ടാല്‍ നേരം വൈകിയ കാര്യം അച്ഛന്‍ അറിയില്ല



"അമ്മേ !!! "



"ആ നീ വന്നോ എന്താ നേരം വൈകിയത് അച്ഛനിങ്ങു വരട്ടെ പറഞ്ഞു കൊടുക്കുന്നുണ്ട് "



"സ്പെഷ്യല്‍ ക്ലാസ്സ് ഉണ്ടായിരുന്നു അതാ വൈകിയത്‌, ആ മുറ്റത്തുള്ള വിറക് കീറാന്‍ ആരെയും കിട്ടിയില്ലേ?"



" നീ വിഷയം മാറ്റാന്‍ നോക്കണ്ട അച്ഛന്‍ മാഷോട് ചോദിച്ചോളും എന്ത് സ്പെഷ്യല്‍ ക്ലാസ്സ്‌ ആയിരുന്നു എന്ന്"



"ഞാന്‍ രാജന്‍ മാഷോട് കുറച്ചു സംശയം ചോദിയ്ക്കാന്‍ നിന്നതാ കൂട്ടുകാരും ഉണ്ടായിരുന്നു, അല്ല വിറകു ഞാന്‍ കീറി തരാം എനിക്കും ഒരു വ്യായാമം ആവുമല്ലോ "



"ഇത് നിനക്ക് നേരെ പറഞ്ഞാല്‍ പോരായിരുന്നോ ശരി ഞാനേതായാലും അച്ഛനോട് പറയുന്നില്ല പിന്നെ വിറകു അത് നീ തന്നെ കീറിക്കോ" ഒരു ചെറിയ ചിരിയോടെ അമ്മ പറഞ്ഞു നിര്‍ത്തി പറ്റിച്ചേ എന്നാ ഭാവത്തില്‍



ഏതായാലും നല്ലൊരു "പണി" കിട്ടിയ സന്തോഷത്തില്‍ ഞാന്‍ അകത്തേക്കും ഇതിനിടക്ക്‌ വിറകു വെറുതെ വലിചിടണ്ടായിരുന്നു





ഡ്രസ്സ്‌ ഒക്കെ മാറ്റി ഉമ്മറത്ത് എത്തിയപ്പോള്‍ വല്യമ്മ അവിടെ ഇരിപ്പുണ്ട് വരുന്ന വഴിക്ക്‌ ഞങ്ങളുടെ തന്നെ പറമ്പില്‍ നിന്നും വീണു കിട്ടിയ ഒന്ന് രണ്ടു പഴുത്ത അടക്ക കൊടുത്തപ്പോ വല്യമ്മ ഒന്ന് ചിരിച്ചു നിന്നെ എനിക്കറിയില്ലേ എന്നാ ഭാവത്തില്‍ എന്ത്


ചെയ്യാന്‍ ഈ പ്രയമായവരോടൊക്കെ നേരായ വഴിയില്‍ ഇടപെടുന്നതാ നല്ലത് അല്ലെങ്കില്‍ അവര്‍ക്ക് പെട്ടെന്ന് കാര്യം മനസ്സിലാവും



"വല്യമ്മേ ആ പെട്ടിയുടെ കാര്യമാ"



"ഇനി എന്താ നിനക്ക് അറിയേണ്ടത്‌?" അല്‍പ്പം ഗൌരവത്തോടെ വല്യമ്മ ചോദിച്ചു



"അല്ല ആ ചോദ്യവും ഉത്തരവും എന്തായിരുന്നു ?"



"ഒഹ് അത് മരിക്കുന്നതിനു മുന്‍പ്‌ നിന്റെ വല്യച്ചന്‍ അതെനിക്ക് പറഞ്ഞു തന്നിരുന്നു " ഗൌരവം വിടാതെ വല്യമ്മ തുടര്‍ന്നു



" ഒന്നാമത്തെ ചോദ്യം ഇതായിരുന്നു " മഹാവിഷ്ണുവിന്‍റെ ഉദരത്തില്‍ ബ്രഹ്മാവ്‌ എന്തിലിരിക്കുന്നു" ഉത്തരം നീ തന്നെ പറ നിനക്ക് ഞാന്‍ പറഞ്ഞു തന്നിട്ടുണ്ടല്ലോ ഒരുപാട് പുരാണങ്ങള്‍



" താമര " ഞാന്‍ ഉടനെ ഉത്തരം പറഞ്ഞു



"ശരി രണ്ടാമത്തെ ചോദ്യം മഹാവിഷ്ണുവിന്‍റെ ഉദരത്തില്‍ അല്ലാതെ വേറെ ആരുടെ ഉദരത്തില്‍ ആണ് ബ്രഹ്മാവ്‌ ഇരിക്കുന്നതായി സങ്കല്പം?" " ഈ ചോദ്യത്തിന്റെ ഉത്തരം പറഞ്ഞു തരാന്‍ എന്തുകൊണ്ടോ നിന്റെ വല്യച്ചന് കഴിഞ്ഞില്ല എനിക്കും അറിയില്ല അത് നീ തന്നെ കണ്ടു പിടിക്കണം"



കുടുങ്ങി ഇനിയിപ്പോ ഇതെവിടെ നിന്ന് കണ്ടു പിടിക്കും വല്യമ്മ എന്നെ ചിന്തിക്കാന്‍ അവിടെ വിട്ട് അകത്തേക്ക് പോയി



പിറ്റേ ദിവസം കൂട്ടുകാരോടും ചോദിച്ചു ആര്‍ക്കും അറിയില്ല ഇനി ഇപ്പൊ എന്ത് ചെയ്യും രാജന്‍ മാഷ്‌ പറഞ്ഞ പ്രകാരം ഈ ഉത്തരം കൂടെ കിട്ടിയാലേ ഇനി മുന്പോട്ട് പോകാന്‍ പറ്റൂ വൈകുന്നേരം ലൈബ്രറിയില്‍ ഒന്ന് തപ്പി അവിടെയും ഒന്നും കിട്ടിയില്ല എന്ന് വച്ചാല്‍ ഉണ്ടാവാം കാണാന്‍ പറ്റിയില്ല അന്നത്തെ ദിവസവും അങ്ങനെ പോയി ഒരു ഐഡിയയും കിട്ടുന്നില്ല എല്ലാം പാതി വഴിയില്‍ നിന്ന് പോകുന്നത് പോലെ ഈ ഉത്തരം കിട്ടിയില്ലെങ്കില്‍ എല്ലാ ശ്രമങ്ങളും ഉപേക്ഷിച്ച് ഈ പെട്ടിയിലുള്ള സാധനങ്ങള്‍ പ്രദര്‍ശിപ്പിക്കുക മാത്രമേ വഴി ഉള്ളു അങ്ങനെ ആണെങ്കില്‍ എല്ലാവര്ക്കും ചിരിക്കാന്‍ വക ആവും കുറച്ചു മരകട്ടയും ഇരുമ്പ് കമ്പിയും ഒരു കഥയും രാജന്‍ മാഷിനും ഹെല്‍പ്‌ ചെയ്യാന്‍ പറ്റിയില്ല എന്നതാണ് വലിയ സങ്കടം



അടുത്ത ദിവസം സ്കൂളില്‍ എത്തിയ പാടെ ദിനേശന്‍ പറഞ്ഞു



" എടാ കിട്ടിയെടാ കിട്ടി അതിന്റെ ഉത്തരം കിട്ടി"...........................................





തുടരും ..................................................................