Sunday, March 14, 2010

നാഗമല ഭാഗം മൂന്ന്

"ഓ ഇതൊക്കെ ആണോ നിന്റെ മുത്തച്ഛന്റെ സമ്പാദ്യങ്ങള്‍" ദിനേശന്‍ പതിവ് തെറ്റിച്ചില്ല
"പറയാന്‍ പറ്റില്ല ഇത് ചിലപ്പോ വില പിടിച്ച സാധനങ്ങള്‍ ആയിരിക്കും ദിനേശാ " ബിജു പറഞ്ഞു
"ഒന്ന് പോയെ ഈ മരകട്ടകള്‍ ആണോ വിലപിടിച്ചത് ?" ദിനേശന്‍ വിട്ടു കൊടുക്കുന്നില്ല

നമുക്കെതായാലും ഒന്ന് നോക്കാം എന്തൊക്കെ ആണ് ഇത് എന്ന്
ഞങ്ങള്‍  സാധനങ്ങള്‍ ഓരോന്നായി പുറത്തെടുത്തു
അഞ്ചു മരകട്ടകള്‍, അഞ്ചു ഇരുമ്പ് കമ്പികള്‍ രണ്ടു അറ്റവും പരന്നത് , ഒരു പൊതിയില്‍ ഒരു താളിയോല ഗ്രന്ഥം അതില്‍ സംസ്കൃതത്തില്‍ എന്തൊക്കെയോ എഴുതിയിട്ടുണ്ട് ,വേറെ ഒരു പൊതിയില്‍ മൂന്ന് ഇരുമ്പിന്റെ വലിയ താക്കോല്‍ പിന്നെ ഒരു ചെറിയ കുത്ത് വിളക്ക്  അതിന്റെ പിടിയും  ഇരുമ്പ് കമ്പി പോലെ ഒരറ്റം പരന്നതാണ്

ഞങ്ങള്‍ മരകട്ടകള്‍ഓരോന്നായി പരിശോധിച്ച് തുടങ്ങി
എല്ലാ  മരകട്ടകളിലും ഒരു വശത്ത് ഒരു ചെറിയ വിടവുണ്ട്  കത്തിയുടെ പിടിയില്‍ ഉണ്ടാവുന്ന ചെറിയദ്വാരം  പോലെഉണ്ടതു   എന്തിനോ പിടി ആയി ഉപയോഗിക്കാന്‍ പറ്റിയതാണ് സമചതുരത്തില്‍ ഉള്ള ആ കട്ടകള്‍ ബാക്കി ഉള്ള ഭാഗങ്ങളില്‍ ഓരോ രൂപങ്ങള്‍ കൊത്തി വച്ചിടുണ്ട്
ഒന്നാമത്തെ  കട്ടയില്‍ അഞ്ചു വശത്തും താമര രൂപം കൊത്തിയിരിക്കുന്നു,രണ്ടാമത്തേതില്‍ മല്‍സ്യം ആണ് അതുപോലെ കൊത്തിയിരിക്കുന്നത് , മൂന്നാമത്തേതില്‍ രൂപങ്ങള്‍ ഒന്നും ഇല്ല പക്ഷെ എല്ലാ കോണുകളിലും  സ്വര്‍ണ്ണ തകിട് പതിച്ചിട്ടുണ്ട് കൂടാതെ സ്വര്‍ണ്ണത്തിന്റെ പൂക്കളും വശങ്ങളില്‍ പതിച്ചിട്ടുണ്ട്  ,നാലാമത്തേതില്‍ സൂര്യ രൂപം , അവസാനത്തേതില്‍ പോത്തിന്റെ രൂപം

അപ്പോഴേക്കും  മധു താളിയോല ഗ്രന്ഥം പരിഭാഷ പെടുത്തിയിരുന്നു അവനു സംസ്കൃതം അറിയാം അവന്റെ അച്ഛന്‍ പഠിപ്പിച്ചു കൊടുത്തതാണ് പറയാന്‍ മറന്നു മധു ഒരു നമ്പൂതിരി കുട്ടി ആണ് പൂണൂല്‍ ഒക്കെ ഉണ്ട് അല്‍പ്പ സ്വല്‍പ്പം പൂജക്കൊക്കെ പോകാറുണ്ട് അച്ഛന്റെ കൂടെ

 ദിനേശന്‍ ഉടനെമലയാളത്തില്‍ എഴുതിയ പരിഭാഷഉറക്കെ വായിച്ചു തുടങ്ങി
"സ്ഥാനം  :- മൂന്ന് മലകളില്‍ ഏറ്റവും വലുതിന്റെ മുകളില്‍, മൂന്ന്  നാഗദേവന്‍ മാര്‍ കാവല്‍
പ്രവേശനം :-     നാഗ ദേവന്മാര്‍ സ്ഥാനമൊഴിഞതിനു ശേഷം ,
മാര്‍ഗം  :-         വരുണന്‍ പ്രദക്ഷിണ ദിശയില്‍ മൂന്ന് പ്രാവശ്യം സ്വയം പ്രദക്ഷിണം , സൂര്യന്‍ അപ്രദിക്ഷിണ ദിശയില്‍   മൂന്ന് പ്രാവശ്യംസ്വയം പ്രദിക്ഷിണം, ബ്രഹ്മാവ്‌  ശിവനെ മനസ്സില്‍ പ്രതിഷ്ടിച്ചു ഒരു പ്രാവശ്യം സ്വയം പ്രദിക്ഷിണം
നിയമം ഒന്ന്  :-  അഞ്ചു മൂര്‍ത്തികള്‍  സ്വസ്ഥാനത് എത്തിയതിനു ശേഷം മാത്രംയാത്ര തുടങ്ങുക
നിയമം  രണ്ടു :- അഗ്നി ഉപയോഗിക്കുക , ശുദ്ധീകരണത്തിന് മാത്രം 

നിയമം മൂന്നു :- മുന്നറിയിപ്പുകള്‍ കണ്ടുപിടിക്കുക മനസിലാക്കുക

ഒരു നിമിഷം മൌനം.............
ഫൈസല്‍ ആണ് പറഞ്ഞു തുടങ്ങിയത്
"നീ എന്തൊക്കെയാ ദിനേശാ വായിക്കുന്നത് ഇത് പണ്ട്ടാരോ തമാശ കാണിച്ചു വച്ചതാണെന്നാ എനിക്ക് തോനുന്നത് "ഞങ്ങള്‍ എല്ലാവരും അതിനെ ശരി വച്ചു
"ഏതായാലും ഇതൊക്കെ പഴയ സാധനങ്ങള്‍ അല്ലെ നമ്മുക്ക് പ്രദര്‍ശനത്തിന് ഉപയോഗിക്കാം നാളെ ഞാന്‍ ഇതുമായി സ്കൂളില്‍ വരാം ഇപ്പൊ നേരം ഒരുപാടായി നിങ്ങള്‍ പോയ്കോള്  അല്ലെങ്കില്‍ വീട്ടുകാര്‍ നോക്കി വരും" ഞാന്‍ പറഞ്ഞു
   അന്ന് രാത്രി എന്തൊക്കെയോ സ്വപ്‌നങ്ങള്‍ കണ്ടു ദുസ്വപ്നങ്ങള്‍ എന്ന്‌ പറയാന്‍ പട്ടില്ലെങ്കിലും പേടി പെടുത്തുന്ന ചില രൂപങ്ങളും സംഭവങ്ങളും ഉണ്ടായിരുന്നു ....................

പിറ്റേ ദിവസം പെട്ടിയുമായി സ്കൂളിലേക്ക് .......
ക്ലാസ്സില്‍ എല്ലാവര്ക്കും പെട്ടിയും ഉള്ളിലുള്ള സാധനങ്ങളും കാണിച്ചു എന്നല്ലാതെ കൂടുതല്‍ ഒന്നും പറഞ്ഞില്ല അന്ന് രാജന്‍ മാഷ്‌ കുറച്ചു വൈകി ആണ് സ്കൂളില്‍ എത്തിയത്
മാഷ്‌ ക്ലാസ്സില്‍ എത്തിയ പാടെ ഓരോരുത്തരും അവരവര്‍ കൊണ്ട് വന്ന സാധനങ്ങള്‍ കാണിച്ചു തുടങ്ങി പഴയ പാത്രങ്ങള്‍ ഒട്ടുരുളികള്‍ അങ്ങനെ രസകരമായ പലതും ഉണ്ടായിരുന്നു ദിനേശന്‍ സ്വന്തം താളിയോലയില്‍ എഴുതിയ ജാതകം തന്നെ കൊണ്ട് വന്നിരുന്നു മാഷ്‌ അത് മടക്കി കൊടുത്തു സൂക്ഷിച്ചു വെയ്ക്കാന്‍ പറഞ്ഞു അവസാനം എന്റെ ഊഴം എത്തി പെട്ടി കണ്ടപ്പോള്‍ മാഷിനു ഒരു താല്പര്യം തുറന്നു ഉള്ളിലുള്ള സാധനങ്ങള്‍ കണ്ടപ്പോള്‍ മാഷിനു ഒരു ഭാവമാറ്റം പെട്ടെന്ന് തന്നെ ഒരു ചെറിയ ചിരി മുഖത്ത് വരുത്തി മാഷ്‌ പറഞ്ഞു "ഇത് നമുക്ക് പ്രദര്‍ശനത്തിന് ഉപയോഗിക്കാം"
അന്ന്  കുറെ ചര്‍ച്ചകള്‍ നടത്തി എന്നല്ലാതെ പഠിപ്പിക്കല്‍ ഒന്നും നടന്നില്ല
"അരുണ്‍ വൈകുന്നേരം എന്നെ വന്നു കാണണം ഞാന്‍ സ്റ്റാഫ്‌ റൂമില്‍ ഉണ്ടാവും " ക്ലാസ്സ്‌ കഴിഞ്ഞു പോകുമ്പോള്‍ മാഷെന്നോട് പറഞ്ഞു
അന്ന്  വൈകുന്നേരം ഞങ്ങള്‍ അഞ്ചുപേരും സ്റ്റാഫ്‌ റൂമിലേക്ക്‌ മാര്‍ച്ച് ചെയ്തു പെട്ടിയുമായി ദിനേശന്‍ ആണ് മുന്‍പില്‍
രാജന്‍ മാഷ്‌ കോമ്പോസിഷന്‍  നോക്കുകയാണ്  ഏകദേശം എല്ലാ ടീച്ചര്‍ മാരും പോയി കഴിഞ്ഞിരുന്നു അടുത്തുള്ള അമ്പലത്തില്‍ ഉത്സവത്തിന്‌ കൊടിയേറുന്ന ദിവസം ആയതു കൊണ്ട് അതിനു പോകാന്‍ ചില മാഷന്‍ മാര്‍ തയ്യാറായി നില്പുണ്ട്
"രാജന്‍ മാഷ്‌ വരുന്നില്ലേ അമ്പലത്തില്‍ ?" സുരേഷ് മാഷ്‌ ചോദിച്ചു
" ഞാന്‍ കുറച്ചു വൈകും നിങ്ങള്‍ പോയ്കോള്" എന്ന് പറഞ്ഞു തിരിഞ്ഞതും രാജന്‍ മാഷ്‌ ഞങ്ങളെ കണ്ടു " ആ അഞ്ചു പുലികളും ഉണ്ടല്ലോ എന്താ ദിനേശാ ഈ പെട്ടിയും പിടിച്ചു നടന്നാ മതിയോ അമ്പലത്തില്‍ ഒന്നും പോകണ്ടേ ?" "അല്ല സാറ് വരാന്‍ പറഞ്ഞു " ദിനേശന്‍ ഒന്ന് ചമ്മിയത് പോലെ തോന്നി " ഞാന്‍ അരുണിനോടാ വരാന്‍ പറഞ്ഞത്‌  ബാക്കി ഉള്ളവര്‍ക്ക് വേണമെങ്കില്‍ പോകാം " "വേണ്ട സാര്‍ സാറിന് ബുദ്ധിമുട്ടില്ലെങ്കില്‍ ഞങ്ങള്‍ നിന്നോളം" എല്ലാവരും ഒരുമിച്ചു പറഞ്ഞു "
"നന്നായി എനിക്കൊരു ബുദ്ധിമുട്ടും ഇല്ല"
"അരുണ്‍ നിനക്ക് ഇതെവിടുന്നു കിട്ടി " പീടി കാണിച്ചു കൊണ്ട് മാഷ്‌ എന്നോടായി ചോദിച്ചു ദിനേശന്‍ അപ്പോഴേക്കും അത് മേശ പുറത്തു വച്ചിരുന്നു
ഞാന്‍ പെട്ടി കിട്ടിയതും തുടര്‍ന്ന് ഉണ്ടായ കാര്യങ്ങളും മാഷിനോട് ഒരക്ഷരം വിടാതെ പറഞ്ഞു ഞങ്ങള്‍ മാഷിനോട് അത്ര ഫ്രീ ആയിട്ടാണ് ഇടപെടരുള്ളത് മാത്രമല്ല മാഷ്‌ എന്റെ വകയില്‍ ഒരു ബന്ധു കൂടി ആയതു കാരണം എന്തെങ്കിലും മറച്ചു വെക്കണം എന്ന് തോന്നിയില്ല

എല്ലാം കേട്ടു കഴിഞ്ഞു രാജന്‍ മാഷ്‌ ഒന്ന് നെടുവീര്‍പ്പിട്ടു


" അപ്പൊ ഇതിന്റെ യഥാര്‍ത്ഥ ചരിത്രം നിങ്ങള്‍ക്ക് അറിയില്ല അല്ലെ ?"
"ഇല്ല സര്‍ സാര്‍ പറഞ്ഞു തരാമോ അറിയുമെങ്കില്‍  " ഞങ്ങള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു

"ശരി പറയാം പക്ഷെ കുറച്ചു കാലത്തേക്ക് എങ്കിലുംനിങ്ങള്‍ ഇതൊന്നും ആരോടും പറയരുത്  കാരണം  ഒരു വലിയ രഹസ്യത്തിലേക്കുള്ള വഴി ആണ് തികച്ചു നിസ്സാരം എന്ന് തോനുന്ന ഈ സാധനങ്ങള്‍ "
അല്പം നിര്‍ത്തി മാഷ്‌ തുടര്‍ന്നു
"അതുകൊണ്ട്  ഈ രഹസ്യങ്ങള്‍ നിങ്ങള്‍ അനാവരണം ചെയ്യണം കൂടുതല്‍ ആള്‍ക്കാര്‍ അറിഞ്ഞാല്‍ എല്ലാം വൃഥാവില്‍ ആയി എന്ന് വരും എന്നെ കൊണ്ട് പറ്റുന്ന സഹായം ഞാനും ചെയ്തു തരാം എന്താ മനസിലായോ നിങ്ങള്‍ക്ക് ?"
"മനസ്സില്ലായി സര്‍ " ഞങ്ങള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു
"ശരി പറയാം പഴയ ആള്‍ക്കാര്‍ പല കഥകള്‍ പറയുന്നുണ്ട്  ഏതാണ്  ശരി എന്നറിയില്ല   ഞാന്‍ കേട്ടത്  പ്രകാരം ഈ  കഥ ആരംഭിക്കുന്നത് രാമായണ കാലത്ത് ആണ് "

രാജന്‍ മാഷ്‌ കഥ പറഞ്ഞു തുടങ്ങി ഞങ്ങള്‍ എല്ലാവരും അതീവ ശ്രദ്ധയോടെ കേട്ടിരുന്നു...................


തുടരും  .......................................

1 comment:

മുരളി I Murali Mudra said...

നാഗമല വളരെ ആകാംഷയോടെ വായിച്ചു..സത്യത്തില്‍ ഇത് പോലെയുള്ള ഒരു ത്രില്ലര്‍ വായിച്ചിട്ട് ഏറെയായി..
ആ പെട്ടിയിലെ രഹസ്യങ്ങളും നാഗമലയുടെ നിഗൂഡതകളും ഒക്കെ അറിയാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു..
ഈ ഭാഗം വളരെ നന്നായി..വളരെ താല്‍പ്പര്യത്തോടെ വായിക്കാന്‍ പ്രേരിപ്പിക്കുന്ന ഈ ഭാഷ അടുത്ത ഭാഗങ്ങളിലും കൈമോശം വരാതെ നോക്കുക..
എല്ലാ ആശംസകളും...