Wednesday, March 10, 2010

നാഗമല ഭാഗം ഒന്ന്

"ഞാന്‍ ഇത്രയും പറഞ്ഞ കാര്യങ്ങള്‍ എല്ലാരും മനസിലാക്കിയിട്ടുണ്ടല്ലോ നാളെ ഞാന്‍ ഈ ഭാഗത്ത്‌ നിന്നും ചോദ്യങ്ങള്‍ ചോദിക്കും അപ്പൊ മനസ്സിലായിരുന്നില്ലെന്നു പറയരുത്... "
രാജന്‍ മാഷ് അത്രയും പറഞ്ഞപ്പോള്‍ തന്നെ ക്ലാസ്സില്‍ മുറുറുപ്പുയര്‍ന്നു.
ഞങ്ങളുടെ സാമൂഹ്യ പാഠം മാഷാണ് രാജന്‍ മാഷ്. കുട്ടികള്‍ക്കൊക്കെ വലിയ ഇഷ്ടമാണ് മാഷിനെ..ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചര്‍ കൂടിയാണദ്ദേഹം....എന്റെ ഏറ്റവും പ്രിയ്യപ്പെട്ട മാഷ്‌...


ഓ..എന്നെ പരിചയപെടുത്താന്‍ മറന്നു എന്‍റെ പേര് അരുണ്‍. എട്ടാം ക്ലാസിലാണ്.. കൂട്ടുകാര്‍ എന്നെ അരണ എന്നാ വിളിക്കാറ്.. സ്നേഹം കൊണ്ടല്ലേ എന്ന് വിചാരിച്ചു ഞാന്‍ എതിര്‍ക്കാന്‍ പോകാറില്ല ഇനിയിപ്പോ എതിര്‍ത്തിട്ടും വലിയ പ്രയോജനം ഒന്നുമില്ല...

എനിക്ക് നാല് കൂട്ടുകാര്‍ ദിനേശന്‍ ,ബിജു തോമസ്‌ , മധു ,ഫൈസല്‍

സ്കൂളില്‍ ഞങ്ങളുടെ ഗ്രൂപ്പിനെ വിളിക്കുന്നത്‌ അഞ്ചു പുലികള്‍ എന്നാണ് . ആ പേര് വരാനും ഒരു കാരണം ഉണ്ട്.... കുറച്ചു കാലം മുന്‍പ് ഞങ്ങളുടെ സ്കൂളില്‍ ഒരു ഗസ്റ്റ് ടീച്ചര്‍ ഉണ്ടായിരുന്നു ഒരു കോട്ടയംകാരന്‍ ജയിംസ് മാഷ് അദേഹം ഞങ്ങളെ വിളിച്ചു കൊണ്ടിരുന്നത് അഞ്ചു പുള്ളികള്‍ എന്നായിരുന്നു
അതില്‍ ചില മാറ്റങ്ങള്‍ വരുത്തി ഞങ്ങള്‍ തന്നെ പുലികള്‍ ആക്കി
സ്കൂളില്‍ നടക്കുന്ന എല്ലാ പരിപാടികള്‍ക്കും ഞങ്ങളുണ്ടാവാറുണ്ട്
ബിജു തോമസ്‌ നല്ല ഒരു സ്പോര്‍ട്സ്മാന്‍ ആണ് മധു ആണെങ്കില്‍ ഒരു മുറി സാഹിത്യകാരന്‍ ദിനേശന്‍ നല്ലവണ്ണം ചിത്രം വരക്കും ഫൈസല്‍ പ്രസംഗിക്കാന്‍‍ സ്റ്റേജില്‍ കയറിയാല്‍ കേട്ടിരുന്നു പോകും...
പിന്നെ എന്റെ കാര്യം..ഞാന്‍ എനിക്ക് താല്പര്യം ഉണ്ടാക്കാനും നന്നാക്കാനും ആണ്...
ഹഹ തെറ്റിദ്ധരിക്കല്ലേ..ഞാന്‍ ഉദേശിച്ചത്‌ ഇലട്രോണിക്സ്‌ ആന്‍ഡ്‌ ഇലക്ട്രിക്കല്‍സ് പരിപാടികള്‍ ആണ്.

രാജന്‍ മാഷ്‌ തുടര്‍ന്നു ..................
"ഇനി ഒരു പ്രധാന കാര്യം ഈ വര്‍ഷത്തെ ശാസ്ത്രമേള രണ്ടു മാസത്തിനുള്ളില്‍ തുടങ്ങും അപ്പൊ കഴിഞ്ഞ വര്‍ഷത്തെ പോലെ നമുക്കും നല്ല നല്ല പ്രോജെക്ടുകള്‍ കൊണ്ട് പോവണം... സമ്മാനം കിട്ടുമോ ഇല്ലയോ എന്നതല്ല കാര്യം...പങ്കെടുക്കുക എന്നുള്ളതാണ്...അത് കൊണ്ട് നിങ്ങള്‍ എല്ലാരും അവരവരുടെ മനസ്സില്‍ തോന്നുന്ന ഐഡിയകള്‍ കൊണ്ടു വരിക.. നമ്മളെല്ലാരും കൂടിയിരുന്നു എതെടുക്കണം എന്ന് തീരുമാനിക്കാം..."
ക്ലാസില്‍ ആരോ ചൂളമടിച്ചു..ഒന്ന് നിര്‍ത്തി എല്ലാവരെയും ഒന്നിരുത്തിനോക്കി മാഷ്‌ തുടര്‍ന്നു..
എനിയ്ക്കൊരു ഐഡിയ ഉണ്ട്.. നിങ്ങളെല്ലാവരും നാളെ വരുമ്പോള്‍ വീട്ടിലുള്ള ഏറ്റവും പഴയ സാധനം കൊണ്ടു വരിക... നമുക്ക് പുരാതന വസ്തുക്കളുടെ ഒരു പ്രദര്‍ശനം കൂടി ഉള്‍പ്പെടുത്താം...നിങ്ങള്‍ എന്ത് പറയുന്നു??.."
രാജന്‍ മാഷ്‌ എല്ലാവരെയും നോക്കി.
എല്ലാറ്റിലും ആദ്യം ചാടിക്കയറി അഭിപ്രായം പറയുന്ന ദിനേശന്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ല..

"സാറേ പഴയ സാധനം എന്ന് പറഞ്ഞാല്‍ എന്തും കൊണ്ടു വരാമോ ?"

"പഴയതാണെങ്കില്‍ കൊണ്ട് വരാം പക്ഷെ വീട്ടില്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്നതായിരിക്കരുത്.."

"അപ്പൊ ഞാന്‍ എന്റെ വല്യമ്മയെ കൊണ്ട് വരാം ഒരു നൂറു കൊല്ലമെങ്കിലും പഴക്കം ഉണ്ടാവും.. വീട്ടില്‍ വെറുതെ ഇരിപ്പാ..."
ക്ലാസ്സില്‍ കൂട്ടച്ചിരി ഉയര്‍ന്നു...ദിനേശന്‍ ഹാപ്പി.

അടുത്തത്‌ ലത്തീഫിന്റെ ഊഴമായിരുന്നു..

"മാഷേ..എന്റെ വീട്ടില്‍ ഒരു പഴയ ചട്ടിയുണ്ട് കൊണ്ട് വരട്ടെ ?? "(ഇത്രയും പറഞു ഒന്ന് ചുറ്റും നോക്കി താന്‍ എന്തോ വലിയ സംഭവം ചെയ്തു എന്നാ ഭാവത്തില്‍ അല്ലെങ്കിലും ആരെയെങ്ങിലും പരിഹസിക്കാന്‍ കിട്ടുന്ന ഒരു അവസരവും അവന്‍ പാഴാക്കാറില്ല)

രാജന്‍ മാഷു ഒന്നും പറഞ്ഞില്ല

ലത്തീഫ് : ഞങ്ങള്‍ അത് ഉപയോഗികാറില്ല വീടിലെ പട്ടി പോലും അതില്‍ ഭക്ഷണം കഴിക്കാറില്ല അത് കൊണ്ട് മാഷിന് ഉപയോഗിക്കാമല്ലോ (അല്പം നിര്‍ത്തി ) പുരവസ്തു ആയി

രാജന്‍ മാഷ്: വേണ്ട അത് താന്‍ വീട്ടില്‍ തന്നെ സൂക്ഷിച്ചു വച്ചേക്കു തന്റെ പ്രോഗ്രസ്സ് റിപ്പോര്‍ട്ട്‌ ഞാന്‍ കണ്ടു ഇങ്ങനെ പോയാല്‍ അതികം താമസിയാതെ ആ ചട്ടി നിനക്ക് തന്നെ ഉപയോഗിക്കാം വേറെ ഒരു പ്രതീക്ഷയും ഞാന്‍ കാണുന്നില്ല നിന്റെ ബാപ്പയോട് എന്നെ വന്നു ഒന്ന് കാണാന്‍ പറയണം ഇപ്പൊ തന്നെ ഒരു മാസമായി കണ്ടിട്ട്

അപ്പോഴേക്കും വൈകുന്നേരത്തെ ദേശീയ ഗാനത്തിന്റെ സമയം ആയി

ജയഹെ ജയഹെ ജയ ജയ ജയ ഹെ പൂര്‍ണമാക്കാന്‍ നിന്നില്ല അതിനു മുന്‍പ് തന്നെ ക്ലാസിനു വെളിയില്‍ എത്തിയിരുന്നു

ഇനി ഗേറ്റില്‍ കൂട്ടുകാരെ കാത്തു നില്‍ക്കുന്ന ഭാവത്തില്‍ കുറച്ചു നേരം വായി നോക്കണം എട്ടു സീ യില്‍ പഠിക്കുന്ന റോജയെ ഇന്ന് കാണാന്‍ പറ്റിയാല്‍ നന്നായിരുന്നു ഒരു ലവ് ലെറ്റര്‍ എഴുതി വച്ചിട്ട് ദിവസങ്ങള്‍ ആയി അതെങ്ങനെയാ കൊടുക്കാനുള്ള ധൈര്യം വേണ്ടേ അവള്‍ അടുത്തെത്തുംബോഴേക്കും മുട്ട് വിറച്ചു തുടങ്ങും

ഈ ഫൈസല്‍ എങ്ങനെ ആണവോ താഹിറയെയും സിന്ധു വിനെയും ഒക്കെ ലൈന്‍ ആക്കിയത് കാണാന്‍ എന്റെ അത്ര സുന്ദരനും അല്ല അവന്‍ ഈ പെണ്‍കുട്ടികള്‍ ആണുകുട്ടികളുടെ സൌന്ദര്യം അല്ലാതെ വേറെ എന്തോ ഒന്ന് കാണുന്നുണ്ട് അതെന്ടാന്നു മനസിലായാല്‍ ഒന്ന് ശ്രമിച്ചു നോക്കാമായിരുന്നു

അപ്പൊ ഇന്നും കൊടുത്തില്ലേ ? ദിനേശന്‍ ആണ്

ഞാന്‍ : അവളെ കണ്ടില്ല

ദിനേശന്‍ : അവളല്ലേ കുറച്ചു നേരത്തെ ഇതിലെ പോയത് നീ ഇവിടെ നില്പുണ്ടായിരുന്നല്ലോ

ഞാന്‍ : ഞാന്‍ കണ്ടില്ലാ

ബിജു തോമസ്‌ : കണ്ടിട്ടും വലിയ കാര്യമില്ല ഇതൊക്കെ ചെയ്യാന്‍ നീ രണ്ടാമത് ജനിച്ചു വരണം പെണ്‍കുട്ടികളെ കണ്ടാല്‍ മുട്ട് വിറക്കും അങ്ങനത്തെ ഇവനാ പ്രേമിക്കാന്‍ നടക്കുന്നത് എടാ മോനെ ദിനേശാ നീ നടക്കുന്ന കാര്യം വല്ലതും പറ

മധു : എടാ ബിജു നീ ഇവിടെ നില്പയിരുന്നോ ഞാന്‍ എവിടെയൊക്കെ നോക്കി

ദിനേശന്‍ : ഓഹ് അങ്ങനെ ബുജിയും എത്തി ഇനി ഫൈസല്‍ മുതലാളിയെ മാത്രം കാത്തു നിന്നാമതി അതെങ്ങനാ ഒന്നും രണ്ടും ഒന്നുമല്ലല്ലോ ലൈനുകള്‍ എല്ലാത്തിനെയും കണ്ടു വരുമ്പോഴേക്കും എത്ര സമയം എടുക്കും

മധു : എടാ അസൂയ പെട്ടിട്ടു ഒന്നും കാര്യമില്ല അതൊക്കെ അവന്റെ കഴിവാ നീ ഒക്കെ നോക്കിവെള്ളമിറക്കി കൊണ്ടിരുന്നാ മതി

ദിനേശന്‍ : നീ പോടാ വെള്ളമിറക്കാന്‍ ഞാനെന്താ നീ ആണോ ?

ബിജു തോമസ്‌ : നിര്‍ത്തെടാ ഒന്ന് തമ്മില്‍ കണ്ടാ മതി അപ്പൊ തുടങ്ങും കീരീം പാമ്പും കളി

ഫൈസല്‍ : മിസ്റ്റര്‍ ബിജു തോമസ്‌ അങ്ങനെ പറയരുത് താങ്കള്‍ വ്യെക്ത മാക്കണം ആരാണ് കീരി ആരാണ് പാമ്പ്

ഞാന്‍ : അതിലെന്താ സംശയം കഴിഞ്ഞ ഉത്സവത്തിന്‌ അടിച്ചു പാമ്പ്ആയതു ദിനേശന്‍ മാത്രമാ എന്ടോകെയാ അന്ന് വിളിച്ചു പറഞ്ഞത്

മധു : ഈ ബിജുവും അടിച്ചു അത്ര തന്നെ എന്ടൊരു കാപസിട്യാ പണ്ടാര കാലന്

ബിജു : കാപസിറ്റിയോ ? അരകുപ്പി ബിയറും നാലു ആളും അതില്‍ ഒരുത്തന്‍ ഫ്ലാറ്റും ആരെങ്കിലും കേട്ടാല്‍ കളി ആക്കി കൊല്ലും

ദിനേശന്‍ : നിര്‍ത്തു നിര്‍ത്തു ഇതൊക്കെ എന്തിനാ ഇപ്പൊ പറയുന്നത് ആദ്യമായിട്ട് മദ്യപിക്കുമ്പോ അങ്ങനെ തന്നെ പിന്നെ ശരി ആവും

ഫൈസല്‍ : അപ്പൊ ഇതൊരു ശീലമാക്കാനുള്ള പരിപാടി ആണോ ? അങ്ങനെ ആണെങ്ങില്‍ ഞാന്‍ എന്റ്റെ പാട്ടിനു പോകും പറഞ്ഞേക്കാം എനിക്കിതൊക്കെ ഹറാമാ

ദിനേശന്‍ : ഉം പോകും പോകും ഇതെത്ര പ്രാവശ്യം പറഞു കൊതിപ്പിച്ചു

ബിജു : മദ്യപിക്കുന്നത് അത്ര മോശം ശീലമൊന്നും അല്ല അല്പം മദ്യം ബുദ്ധിയെ തെളിക്കും എന്നാ പറയുന്നത്

ഞാന്‍ : പക്ഷെ മദ്യം പ്രായപൂര്‍ത്തി ആയവര്‍ക്ക് മാത്രം ഉപയോഗിക്കാനുള്ളതാണ് അന്ന് ഒന്ന് ടെസ്റ്റ്‌ ചെയ്യാന്‍ ഒപ്പം നിന്ന് എന്ന് വച്ച് ഇനിയും അതിനൊന്നും ഞാനില്ല

ഫൈസല്‍ : ഞങ്ങള്‍ ഇല്ല എന്ന് പറ

ദിനേശന്‍ : നിങ്ങള്‍ ഇല്ലാതെ എനികെന്തു ആഘോഷം ഞാനും ഇല്ല

ബിജു : ഇത് കേട്ടാല്‍ തോന്നും ഞാനും മധുവും മാത്രമാ മദ്യപാനികള്‍ എന്ന് ഞാനും ഇല്ല മദ്യപിക്കാന്‍

മധു : ഇതൊരു മാതിരി ചെയ്തതായിപോയി നിങ്ങള്‍ ഇങ്ങനെ തീരുമാനം എടുക്കും എന്ന് അറിഞ്ഞിരു ന്നെങ്കില്‍ അന്ന് ഞാനും ഒന്ന് ടേസ്റ്റ് നോക്കുമായിരുന്നു


ദിനേശന്‍ : ടേസ്റ്റ് നോക്കാന്‍ ഒന്നുമില്ല ഒരുമാതിരി കയ്പാ ദൈവമേ ഇത് കുടിച്ച്ട്ടനല്ലോ ചില അവന്മാരൊക്കെ കണ്ണ് കളയുന്നത് അച്ഛനാന്നെ ഞാന്‍ ഇനി അത് തൊട്ടു നോക്കില്ല


ഞാന്‍ : അത് വിട് അപ്പൊ പഴയ സാധനത്തിന്റെ കാര്യം എന്‍ട് ചെയ്യുന്നു


ദിനേശന്‍ : പഴയ സാധനമോ ? നീ എന്താ ആക്രി കച്ചവടം തുടങ്ങിയോ


മധു : ഈ മോയന്തിനെ കൊണ്ട് തോറ്റു നിനക്ക്എന്താ ഷോര്‍ട്ട് ടൈം മെമ്മറി ലോസ് ഉണ്ടോ മാഷ്‌ പറഞ്ഞത് നീ കേട്ടില്ലേ


ദിനേശാ : ഓഹ് അത് വല്യമ്മ പറ്റില്ല എന്ന് പറഞ്ഞല്ലോ പറ്റുമായിരുന്നെങ്കില്‍ മേക്കപ്പൊക്കെ ചെയ്തു ലിപ്സ്ടിക് ഒക്കെ ഇട്ടു അവിടെ കൊണ്ട് പോയി ഇരുത്താമായിരുന്നു ഇതിലും പഴക്കം ഉള്ള വല്യമ്മ ഈ നാട്ടില്‍ ഇല്ല അതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു സ്വന്തമായി ഒരു പുരാവസ്തു ഉള്ളതില്‍ എത്ര കഥയാ മൂപ്പത്തിക്ക് അറിയുന്നത് ഇനിപ്പോ വല്യമ്മയുടെ പാക്ക് വെട്ടിയും ചിറ്റും അടിച്ചു മാറ്റണം അതും വളരെ പഴയതാ


ഞാന്‍ : ചിറ്റ് എടുക്കുമ്പോള്‍ ഒന്നലോജിക്കണം സ്വര്‍ണാഭരണം നഷ്ടപെട്ടാല്‍ പെണ്ണുങ്ങള്‍ എന്തും ചെയ്യും


ദിനേശന്‍ : അത് വല്യച്ചനും അറിയാമായിരുന്നു അത് കൊണ്ട് ഉള്ള സ്വര്‍ണം വിറ്റ് ചെമ്പിന്റെയാ ഉണ്ടാക്കി കൊടുത്തത്


മധു : അതങ്ങനെയേ വരൂ ഈ നില്കുന്നതിന്റെ വല്യച്ചന്‍ അല്ലെ


ദിനേശന്‍ : എടാ ബിജു എന്നെ വിട് ഞാനിന്നിവനോന്നു കൊടുക്കും


ബിജു : അതിനു ഞാന്‍ പിടിചിട്ടില്ലല്ലോ


ദിനേശന്‍ : അല്ലെങ്കിലും എനിക്കറിയാം നിന്നെ ഒന്നും വിശ്വസിച്ചു ഒരു കാര്യത്തിനും ഇറങ്ങരുത് എന്ന്








വീട്ടില്‍ എത്തിയപ്പോഴേക്കും ആറുമണി കഴിഞ്ഞിരുന്നു വല്യമ്മ ഉമ്മറത്ത്‌ ഇരിപ്പുണ്ട്


"എന്റെ മോനെത്തിയോ മോന്‍ ഈ പാക് ഒന്ന് പൊടിച്ചു താ മോനെ"


"ഈ കുപ്പായം മാറ്റി ഇപ്പൊ വരാം വല്യമ്മേ"


യുണി ഫോറം മാറ്റി വരുമ്പോഴേക്കും അമ്മ ചായയും ഉപ്മാവും തയ്യാറാക്കി വച്ചിട്ടുണ്ടായിരുന്നു


"പഴം ഒന്നും ഇല്ലേ അമ്മെ ?"


"നേന്ത്രപഴം മാത്രമേ ഉള്ളു "


"എന്നാ അതിങ്ങേടുക്ക് "


"നിന്റെ പ്രായത്തിലുള്ള കുട്ടികള്‍ നേന്ത്ര പഴം അധികം കഴിക്കാന്‍ പാടില്ല വേണമെങ്ങില്‍ കുറച്ചു പഞ്ച സാര തരാം "


ഉപ്മവും ചായയും കഴിച്ചു വല്യമ്മയുടെ അടുത്തേക്ക് പോയി വല്യമ്മ പാക്‌ ഒക്കെ എടുത്തു വച്ച് തയ്യറായി ഇരിക്കുന്നുണ്ടായിരുന്നു


"വല്യമ്മേ നമ്മുടെ വീട്ടില്‍ പഴയ സാധനം എന്താ ഉള്ളത് സ്കൂളില്‍ ഒരു പ്രദര്‍ശനത്തിനാ "


"പഴയത് എന്ന് പറയാന്‍ കാര്യമായി ഒന്നും ഇല്ല എല്ലാം നിന്റെ അച്ഛന്‍ പഴയ സാധനം വാങ്ങുന്നവര്‍ക്ക് കൊടുത്തു സ്ഥാലം മുടക്കമാന്നു പറഞ്ഞു ഇനിപ്പോ എന്തെങ്ങിലും ബാക്കി ഉണ്ടെങ്കില്‍ തട്ടിന്‍ പുറത്തു ഒരു പത്തായം ഉണ്ട് അതില്‍ ഉണ്ടാവും "


അത് ഒരു നല്ല ഐഡിയ ആയി എനിക്കും തോന്നി ഉടനെ തന്നെ ഒരു ടോര്‍ച്ചും ആയി തട്ടിന്‍ പുറത്തു


കയറി പാറ്റ്യും എലിയും ഒക്കെ ഓടി കളിക്കുന്നു ഭൂമിയുടെ അവകാശികള്‍ തട്ടിന്പുരതിന്റെയും എട്ടു കാലി വലകള്‍ഒക്കെ മാറ്റി പത്തായ തിനടുത്ത് എത്തിയപ്പോഴേക്കും ഒരു വക ആയി

സൂക്ഷിച്ചു പത്തായം തുറന്നു കൈയ്യോ വിരലോ ഇടയില്‍ കുടുങ്ങിയാല്‍ അത് മതി ഒരാഴ്ചത്തേക്ക് പണി ആയി അത്രയും ഭാരമുണ്ട് പത്തായത്തിന്റെ അടപ്പിന്
ടോര്‍ച് അടിച്ചു ഉള്ളിലേക്ക് നോക്കി അതിനുള്ളില്‍ എലിയോ പാറ്റയോഒന്നും ഇല്ല പണ്ടുള്ളവര്‍ ഉണ്ടാക്കിയതിന്റെ ഗുണം ഒരു ചെറിയ ദ്വാരം പോലും ഉണ്ടാവില്ല നല്ല ഉറപ്പും
പണ്ടത്തെ പത്രങ്ങള്‍ ഉരുളികള്‍ ചെറുതും വലുതുമായ വിളക്കുകള്‍ അങ്ങനെ പലതും ഉണ്ട് അതില്‍ എതെടുക്കണം എന്ന് അല്പം സംശയിച്ചു അപ്പളാണ് കണ്ടത് സാമാന്യം വലിയ ഒരു പെട്ടി പണ്ടത്തെ ആഭരണ പെട്ടി പോലൊന്ന് കുറച്ചു കഷ്ടപെട്ടനെങ്കിലും അത് പുറത്തെടുത്തു ഉള്ളില്‍ എന്തൊക്കെയോ ഉണ്ട് ഇത് മതി ആവും പക്ഷെ പൂട്ടിയിടുണ്ട് ഇനി ഇതെങ്ങനെ തുറക്കും ഏതായാലും താഴോട്ട് കൊണ്ട് പോവാം പെട്ടിയും എടുത്തു ഞാന്‍ താഴെ എത്തി

"കിട്ടിയോ മോനെ എന്തെങ്ങിലും?" അമ്മ ചോദിച്ചു


"ഒരു പഴയ പെട്ടി കിട്ടി പക്ഷെ തുറക്കാന്‍ പറ്റുന്നില്ല താക്കോല്‍ കാണുന്നില്ല"

"നീ വല്യംമയോട് ചോദിക്ക് അവരുടെ കയ്യില്‍ ഉണ്ടാവും"


ഞാന്‍ മെല്ലെ വല്യമ്മയുടെ അടുത്തേക്ക് പോയി സന്ത്യക്കുള്ള പ്രാര്‍ത്ഥന ഒക്കെ കഴിഞ്ഞു നല്ല മൂഡില്‍ ഇരിപ്പാണ് മൂപ്പത്തി ഇനി എട്ടു മണിക്ക് കഞ്ഞി കുടിക്കും അതിനുള്ള കാത്തിരിപ്പാണ് വീട്ടില്‍ ബിരിയാണി ഉണ്ടാക്കിയാലും വല്യമ്മ കഞ്ഞിയും ചമ്മന്തിയും മാത്രമേ കഴിക്കൂ അതാവുമ്പോ പല്ല് ഇല്ലെങ്കിലും കഴിക്കാമല്ലോ

"വല്യമ്മേ എനിക്ക് ഈ പെട്ടി കിട്ടി പത്തായത്തില്‍ നിന്നും"


വല്യമ്മ തിരിഞ്ഞു നോക്കി പെട്ടി കണ്ടപ്പോള്‍ എന്തോ ഒരു ഭാവമാറ്റം കുറച്ചു നേരം പെട്ടി നോക്കി എന്തോ ആലോചിക്കുന്നത് പോലെ തോന്നി പെട്ടെന്ന് തന്നെ എന്തോ തീരുമാനിച്ചത് പോലെ വല്യമ്മ ചോദിച്ചു


''മോനെ ഈ പെട്ടി തന്നെ വേണോ നിന്റെ സ്കൂളിലേക്ക് ?''


"അതെന്താ വല്യമ്മേ അങ്ങനെ ചോദിച്ചത് ഇത് പറ്റിയ സാധനമാ ഇതിന്റെ താക്കോല്‍ വല്യമ്മയുടെ കയ്യില്‍ ഉണ്ടാവും എന്ന് അമ്മ പറഞ്ഞു ഒന്ന് തരാമോ ?"


'' ഒടുവില്‍ ആ ദിവസവും വന്നു നിന്റെ വല്യച്ചന്‍ പറഞ്ഞത് എത്ര ശരി ആയി ''


ആത്മഗതം പോലെ അത്രയും പറഞ്ഞു വല്യമ്മ അകത്തേക്ക് പോയി


എനികൊന്നും മനസിലായില്ല


അകത്തു നിന്നും എന്തൊക്കെയോ എടുക്കുന്നതിന്റെയും വെക്കുന്നതിന്റെയും ശബ്ദം കെട്ടൂ കുറച്ചു കഴിഞ്ഞു വല്യമ്മ ഒരു കൂട്ടം താക്കോലും ആയി എന്റെ അടുത്ത് വന്നു
'' ഇതില്‍ ഏതോ ഒരു താക്കോല്‍ ആണ് പക്ഷെ നീ ഇത് തുറക്കുന്നതിനു മുന്‍പ് ഇതിനെ കുറിച്ച് അറിയണം എന്നിട്ട് നിനക്ക് തീരുമാനിക്കാം തുറക്കണോ വേണ്ടയോ എന്ന് ''


''വല്യമ്മ പറ എന്നിട്ടേ ഞാന്‍ തുറക്കുന്നുള്ളൂ'' താക്കോല്‍ വാങ്ങി കൊണ്ട് ഞാന്‍ പറഞ്ഞു അപ്പോഴേക്കും അമ്മയും എത്തിയിരുന്നു


വല്യമ്മ കഥ പറഞ്ഞു തുടങ്ങി


പണ്ട് നിന്റെ വല്യച്ഛന്റെ വല്യച്ഛന്റെ കാലത്ത് നാഗമാലയില്‍ നിന്നും വന്ന ഒരു മൂപ്പന്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച സാധനങ്ങള്‍‍ ആണ് ഈ പെട്ടിയില്‍ ഇതിവിടെ ഏല്‍പ്പിച്ചു എഴാം ദിവസം ആ മൂപ്പന്‍ പാമ്പ് കടിച്ചു മരിച്ചു എന്ന് കേട്ടു ചിലര്‍ പറയുന്നു സ്വന്തം മകന്‍ വിഷ അമ്പു എയ്തു കൊന്നു എന്ന് ഏതു സത്യം എന്നറിയില്ല ചിലപ്പോള്‍ എല്ലാം കള്ളവും ആവാം അത് കഴിഞ്ഞു കുറച്ചു കാലം കഴിഞ്ഞു മകന്‍ ഇവിടെ വന്നു സാധനങ്ങള്‍ തിരിച്ചു ചോദിച്ചത്രെ മൂപ്പന്‍ പറഞ്ഞ രഹസ്യ വാക്ക് മകന് പറയാന്‍ കഴിയാത്തതിനാല്‍ ഇവിടെ ഉള്ളവര്‍ ഒന്നും തിരിച്ചു കൊടുത്തില്ല പിന്നീട് മകന്‍ പോകുന്ന വഴി പാമ്പ് കടിച്ചു മരിച്ചു


പിന്നീട് ഇന്ന് വരെ ഈ സാധനങ്ങള്‍ ചോദിച്ചു ആരും വന്നിട്ടില്ല ഇടയ്ക്കു ഒരു തീപിടുത്തം ഉണ്ടായതിനാല്‍ നിന്റെ വല്യച്ഛന്റെ അച്ഛനാണ് ഇതൊക്കെ പെട്ടിയില്‍ ആക്കിയത് അത് കൈമാറി നിന്റെ വല്യച്ഛന്റെ കയ്യില്‍ വന്നു വല്യച്ചന്‍ മരിക്കുന്നതിനു ഒരാഴ്ച മുന്‍പ് ഈ പെട്ടി എന്റെ കയ്യില്‍ തന്നിട്ട് പറഞ്ഞിരുന്നു നമ്മുടെ കുടുംബത്തില്‍ ആരെങ്ങിലും ഈ പെട്ടി തുറക്കാന്‍ താല്പര്യം കാണിക്കും എന്ന് നിന്റെ അച്ഛന്‍ ഒരിക്കല്‍ ഈ പെട്ടി ആക്രി കടക്കാര്‍ക്ക് കൊടുക്കാന്‍ നോക്കിയിരുന്നു അന്ന് ഞാന്‍ സമ്മതിച്ചില്ല എന്തായാലും നിനക്ക് പൂര്‍ണ മനസ്സുന്ടെങ്കില്‍ മാത്രം ഈ പെട്ടി തുറക്കുക അല്ലെങ്ങില്‍ തിരിച്ചവിടെ തന്നെ വച്ചേക്കു വേറെയും കുറെ പഴയ സാധനങ്ങള്‍ ഉണ്ടല്ലോ അവിടെ അതൊക്കെ പോരെ നിനക്ക്

ഇത്രയും കേട്ട എനിക്ക് പെട്ടി തിരിച്ചു വെക്കാന്‍ തോന്നിയാല്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല ഇത് തുറന്നിട്ട്‌ തന്നെ കാര്യം

അപ്പോഴേക്കും അച്ഛന്‍ വന്നു ഇനി ഒന്നും നടക്കില്ല ഭക്ഷണം കഴിക്കണം കുറച്ചു നേരം പഠിക്കണം കിടക്കണം ക്ലാസ്സില്‍ കുഴപ്പമില്ലാത്ത മാര്‍ക്ക് ഉള്ളത് കൊണ്ട് പഠിക്കാന്‍ അച്ഛന്‍ അത്ര നിര്‍ബന്ധിക്കാറില്ല പക്ഷെ ചിട്ട അത് മൂപ്പര്‍ക്ക് നിര്‍ബന്ധമാണ്‌ പട്ടാളത്തില്‍ നിന്നും പിരിഞ്ഞു വരുമ്പോള്‍ കൂടെ കൊണ്ടുവന്നതാണ് ഒരു ഇരുമ്പിന്റെ പെട്ടിയും ഈ ചിട്ടയും ഇപ്പൊ ഒരു പലചരക്ക് കടയുണ്ട് കവലയില്‍ രാവിലെ കൃത്യം ഏഴു മണിക്ക് ഇറങ്ങും രാത്രി ഒന്‍പതു മണിക്ക് തിരിച്ചു കവല അടുത്തായത് കൊണ്ട് നടന്നാണ് യാത്ര അച്ഛന്‍ എന്നെ പോലെ ഒന്നും അല്ല നല്ല ഉറച്ച ശരീരമാണ് വല്യമ്മ പറയാറുണ്ട് എനിക്ക് കിട്ടിയിരിക്കുന്നത് വല്യച്ഛന്റെ കുടവയര്‍ ആന്നു എന്ന് കുറക്കണം എന്നുണ്ട് പക്ഷെ തിരക്ക് പിടിച്ച ജീവിതത്തില്‍ വ്യായാമത്തിനു എന്ത് സ്ഥാനം ....

തുടരും ...........................







3 comments:

krishnakumar513 said...

കൊള്ളാം,തുടരൂ.........

അഭി said...

സസ്പെന്‍സില്‍ നിര്‍ത്തി

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം...